27.2.08

ചിത്രത്തില്‍ പതിയാത്തത്


കുററിയാടിപ്പാലത്തിനു മീതെ നിന്നു
ഫ്ലാഷ് ബട്ടനമര്‍ത്തിയപ്പോള്‍
ഫോട്ടോയില്‍ കുടുങ്ങിയത്:

ബസ്സിനടിയില്‍ ചതഞ്ഞു ചത്ത പട്ടി
കല്ലേറു കൊണ്ടു ചത്ത പൂച്ച
ചീഞ്ഞളിഞ്ഞ പച്ചക്കറികള്‍
കോഴിക്കടയിലെ ചാക്ക്
കശാപ്പുശാലയിലെ പിണ്ടങ്ങള്‍
മീന്‍ ചല്ലി കുത്തിനിറച്ച
പ്ലാസ്ടിക് കവര്‍
പുഴവെള്ളം കുടിച്ചു ചരിഞ്ഞ ആന
ചാകാന്‍ പോകുന്ന പിറക്കാത്ത കുഞ്ഞ്
പഞ്ചായത്ത് ആപ്പീസിന്ടെ
ടോയിലറ്റ് സ്ലാബ്.

മാറി മാറി എടുത്തിട്ടും
പുഴ
ഫോട്ടോയില്‍ കുടുങ്ങുന്നില്ലല്ലോ!!

11 comments:

  1. "മാറി മാറി എടുത്തിട്ടും പുഴ ഫോട്ടോയില്‍ കുടുങ്ങിയില്ല"
    നാളെയുടെ പ്രതീക്ഷകളാണു നിങ്ങള്‍
    ഇപ്പോള്‍ നമ്മുടെ നാട്ടില്‍ കണ്ടു വരുന്നത് ഒരുപാട് രാഷ്ട്റീയ പരിചയവും നല്ല വിവരവും ഉള്ള നേതാക്കള്‍ പോലും പരസ്പരം പഴിചാരി ദിവസങ്ങള്‍ തള്ളി നീക്കുന്ന കേരളത്തെയാണ്. ആര്‍ക്കും കേരളത്തിന്റെ വികസനത്തിനെ കുറിച്ച് സ്വതന്ത്രമായി ചിന്തിക്കാന്‍ അതിന്റെ ചുമതല വഹിക്കുന്നവര്‍ക്ക് സമയമില്ല എല്ലാവര്‍ക്കും അവരവരുടെ പാര്ട്ടിയും അതിനോടനുബന്ധിച്ച പ്രവര്‍ത്തനമേഖലകളുമാണ്. അതിനാല്‍ ഇനിയുള്ള പ്രതീക്ഷ നിങ്ങളെ പോലെ സ്വതന്ത്രമായി ചിന്തിക്കുന്ന യുവതലമുറകളിലാണ്. വാതോരാതെ പ്രസംഗിക്കുന്ന നമ്മുടെ നേതാക്കന്മാരുടെയും പൊതുസേവകന്മാരുടേയും കണ്ണില്‍പ്പെടാത്ത കാര്യങ്ങളില്‍ ഇനിയും നിങ്ങളുടെ ഫ്ലാഷ് ബട്ടന്‍ അമരട്ടെ എന്നും അങ്ങിനെ ഒരുപാട് നല്ല ചിന്തകളുടെ യുവതലമുറ നമ്മുടെ കേരളത്തില്‍ വളരട്ടെ എന്നും ആശിക്കുന്നു.

    ReplyDelete
  2. "മാറി മാറി എടുത്തിട്ടും പുഴ ഫോട്ടോയില്‍ കുടുങ്ങിയില്ല"

    :(

    ReplyDelete
  3. കഷ്ടം തബ്ശീര്‍...

    വിഷമമുണ്ട്, പുഴയുടെ ഈ അവസ്ഥ കാണുമ്പോള്‍...
    ഇവിടിരുന്ന് എനിക്കെന്ത് ചെയ്യാന്‍ പറ്റും എന്ന് സ്വയം ചോദിക്കുന്ന ഞാനും, നാട്ടിലെത്തിയാല്‍ ഒന്നും ചെയ്യാറില്ല.


    ഓഫ്:
    കുറ്റ്യാടിപ്പുഴയ്ക്ക് ഇങ്ങനെ കൈവരികള്‍ കെട്ടിയത് എപ്പോഴാണ്? ‘08 ഏപ്രില്‍ 12ന് ഞാന്‍ അവസാനമായി നാട് വിടുമ്പോള്‍ ഇതുണ്ടായിരുന്നില്ലല്ലോ...

    ഇവിടെ കണ്ടതില്‍ വളരെയേറെ സന്തോഷം കൂടെപ്പിറപ്പേ...

    -ചെറുപുഴയുടെ കരയില്‍ താമസിക്കുന്ന ഒരു കുറ്റ്യാടിക്കാരന്‍.

    ReplyDelete
  4. ഇതു പാലത്തിന്‍റെ താഴെ നിന്നു ഫ്ലാഷ് അമര്‍ത്തിയത് അല്ലെ?

    ReplyDelete
  5. മാറി മാറി എടുത്തിട്ടും
    പുഴ
    ഫോട്ടോയില്‍ കുടുങ്ങിയില്ല.

    nice.. :)

    ReplyDelete
  6. ജാലകം പോലെയാണു തബ്ശീറിന്റെ കവിതകള്‍.
    ചെറിയ ജാലകം തുറന്നാല്‍ വലിയ ലോകം.
    കുറഞ്ഞ വാക്കുകളില്‍ വലിയ അര്‍ഥങ്ങള്‍.

    എഴുതൂ ഇനിയും...

    ReplyDelete
  7. just one comment
    fantastic
    why don't u think to publish it?

    ReplyDelete
  8. @arun: നിങ്ങളുടെ അഭിപ്രായത്തിനു വല്ലാത്തൊരു കുളിര്.
    ഒത്തിരി നന്ദി.

    @anonymous:
    thanks,
    it was publishd in
    'prathichintha' monthly
    b4 3 yrs.

    ReplyDelete
  9. nice words thabseer!!! being n environmental student... it touchd my heart mre!! simple n straight words showing ur concern about our dying rivers...

    ReplyDelete