11.1.10

വരന്‍റെ നക്ഷത്രം


അറിഞ്ഞതേയില്ല,

അമ്മാവന്‍റെ മുണ്ട് റോഡിലൂടെ വലിഞ്ഞ്
നാടിനെ മുഴുവന്‍ തറവാട്ടിലേക്ക്
കയറ്റിക്കൊണ്ടു പോയത്

ഉമ്മയ്ക്ക് മൂന്നു വിരലിനു
കുഴിനഖം ഉണ്ടെന്നത്

മൂത്ത അളിയന്‍റെ കണ്ണാടി
ഷേവ് ചെയ്യുമ്പോ വീണുടഞ്ഞു പോയത്

വീടിന്‍റെ ആധാരത്തില്‍ തല വെച്ച്
ഉപ്പ ഉറങ്ങിപ്പോയത്

അറിഞ്ഞതേയില്ല,
പെണ്‍വീട്ടിലെ കാക്കകള്‍
ഗവേഷണ പഠ നത്തിനായി
അങ്ങാടിയില്‍ സ്കൂള്‍ തുറക്കും വരെ..

2 comments:

  1. ലളിതമായി എന്നാല്‍ കവിത ചോര്‍ന്നു പോവാതെ ബിംബങ്ങളെ അസ്ത്രങ്ങളാക്കുന്ന തബ്ശീര്‍ മാജിക് ഇവിടെയും. നല്ലൊരു കവിത. അഭിനന്ദനങ്ങള്‍.

    ReplyDelete