25.2.10

ഋതുഭേദം

അന്നേരം കാറ്റ്
ഞങ്ങളെ കടന്നു പോയി.
വസന്തമെന്ന് അവളും
ഗ്രീഷ്മമെന്ന് ഞാനും.

കാറ്റിന്ടെ കൈ പിടിച്ച്
അവള്‍ കടലിലേക്കിറങ്ങി.

മിന്നലേറ്റ് പാതി
കത്തിയെന്നു കേള്‍ക്കുന്നു.

പര്‍ദ്ദയണിഞ്ഞേ അവളിപ്പോള്‍
പുറത്തിറങ്ങാറുള്ളൂ.

9 comments:

  1. അന്നേരം കാറ്റ്
    ഞങ്ങളെ കടന്നു പോയി.
    വസന്തമെന്ന് അവളും
    ഗ്രീഷ്മമെന്ന് ഞാനും.

    /// നല്ല വരികള്‍..

    ഒടുവില്‍, മിന്നലേറ്റതാവില്ല, മിന്നലായ് സ്വതബോധം ഉണര്ന്നതാവാം.

    ReplyDelete
  2. some of the lines are really touching.....


    Bineesh
    0507616261

    ReplyDelete
  3. മനുഷ്യന്‍ മൃഗമായപ്പോള്‍ ഭൂമി കടലായത്രേ...
    മിന്നലുണ്ടെങ്കിലും കടലിലിറങ്ങാതിരിക്കാനാവില്ലല്ലോ!!
    അവള്‍ പര്‍ദ്ദയണഞ്ഞു. അവള്‍ക്ക് ഒരിക്കലും മിന്നലേറ്റില്ല..
    അവള്‍ മുക്കുവക്കുടിലില്‍ താമസിച്ചു...

    ReplyDelete
  4. @ shradgeyan/ bineesh/harshad:
    വായനയ്ക്കും അഭിപ്രായത്തിനും ഒത്തിരി നന്ദി

    ReplyDelete
  5. @തബ്ശീര്‍ പാലേരി can u sent all...to
    egoshibil@gmail.com
    if you have... as a pack..!

    ReplyDelete
  6. Dear Thabshir,
    Ruthubhedham nannayi.....
    Aji Radhakrishnan

    ReplyDelete